പാലായിൽ പടർന്നു പന്തലിക്കുന്ന ലഹരി മാഫിയകൾക്കെതിരെ ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസ് ധർണ നടത്തി.
ബിജെപി മണ്ഡലം അധ്യക്ഷൻ ബിനീഷ് ചൂണ്ടച്ചേരി ഉദ്ഘാടനം ചെയ്തു. പാലായിലെ വ്യാപാരികളുടെയും സാധാരണക്കാരുടെയും സമാധാന അന്തരീക്ഷം തകർക്കുന്ന ലഹരി ഗുണ്ടാ മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ഭാരതീയ ജനത പാർട്ടി പാലാ മണ്ഡലം കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പാലാ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി അനിഷ്, പി ആർ മുരളീധരൻ, വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ, ശുഭ സുന്ദർരാജ്, മണ്ഡലം സെക്രട്ടറി സതീഷ് ജോൺ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മിനി അനിൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് കെ. കെ. രാജപ്പൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.