സംസ്ഥാന സർക്കാരിന്റെ അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെയും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ പ്രമീളാദേവി നിർവ്വഹിച്ചു.
കേരളം അധികം താമസിയാതെ ശ്രീലങ്കയ്ക്ക് തുല്യമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്നും വരും തലമുറ ഭീതിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുമെന്നും അതിനെ പ്രതിരോധിക്കാൻ ബി.ജെ.പി കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ അധികാരത്തിൽ എത്തണമെന്നും യാത്രാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ആഹ്വാനം ചെയ്തു.
യാത്ര രാമപുരം അമ്പലം ജംഗ്ഷനിൽ സമാപിച്ചു. സമ്മേളനത്തിൽ അഡ്വ. എൻ.കെ നാരായണൻ നമ്പൂതിരി, പ്രൊഫ. ബി വിജയകുമാർ, സോമശേഖരൻ തച്ചേട്ട്, പി.പി നിർമ്മലൻ, സുമിത് ജോർജ്, ജി. അനീഷ്, പി.ആർ മുരളിധരൻ, ജയൻ കരുണാകരൻ, സതീഷ് ജോൺ, ദീപു സി ജി എന്നിവർ സംസാരിച്ചു.