ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ബിനേഷ് ചൂണ്ടച്ചേരി നയിച്ച പദയാത്ര ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി ഉച്ചയ്ക്ക് 2.30 ന് ഐങ്കൊമ്പിൽ ഉദ്ഘാടനം നിർവഹിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം 6.30 ന് പാലായിൽ സമാപിച്ചു.
സമാപന സമ്മേളനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കേരളത്തെ പിന്നോട്ടടിക്കുമെന്നും, ഭാവി തലമുറ കേരളത്തിൽ നിന്നും പാലായനം ചെയ്യുന്നതിലൂടെ സാമൂഹിക അരക്ഷിതാവസ്ഥയും സൃഷ്ടിക്കപ്പെടുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് അദ്ദേഹം പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പ്രഫ. ബി വിജയകുമാർ, എൻ.കെ. ശശികുമാർ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവൻ, ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് മണ്ഡലം ജനറൽ സെക്രട്ടറി മാരായ അഡ്വ ജി. അനീഷ്, മുരളീധരൻ നീലൂർ സിജു സി.എസ്, സതീഷ് ജോൺ, അജി കെ.എസ് ശുഭ സുന്ദർ രാജ്, ദീപു മേതിരി, ഗിരിജ ജയൻ, മിനി അനിൽ, കെ. കെ. രാജൻ, രാജൻ കടനാട്, റോജൻ ജോർജ്,അനുരാജ് വി. എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.