തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റ് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെങ്കിലും ഒരു മാജിക് പ്രതീക്ഷിക്കേണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നും ധനമന്ത്രി.
ഫീസും നികുതികളും സംസ്ഥാന സര്‍ക്കാരിന്റെ ധനാഗമ മാര്‍ഗങ്ങളാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ എപ്പോഴും നടക്കുന്നതാണെന്നും ബജറ്റില്‍ നികുതി വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നതാണ് കേന്ദ്ര സമീപനം.