Hot Posts

6/recent/ticker-posts

ബഫര്‍സോൺ; പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് മുഖ്യമന്ത്രിയോട് ജോസ് കെ മാണി ആവശ്യപ്പെട്ടു


ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടിനല്‍കുന്നതിൽ അപാകതയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 


ബഫർസോൺ ഉപഗ്രഹ സർവേ ഭൂപടത്തിൽ വിട്ടുപോയ നിർമിതികളെ കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി വൈകീട്ട് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ജോസ് കെ മാണിയടക്കം മുന്നോട്ട് വെച്ചത്.


സമയപരിധി അവസാനിക്കാറായിട്ടും വയനാട് അടക്കം പലയിടത്തും ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയായിട്ടില്ല. മിക്ക പഞ്ചായത്തുകളും ഫീൽഡ് സർവേ പൂർത്തിയാക്കാൻ സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലിക്കാര്യത്തിൽ ഇതുവരെയും സർക്കാർ തീരുമാനമായിട്ടില്ല.


അതേ സമയം, കർഷക താൽപ്പര്യം മുന്നിൽ നിർത്തി മാത്രമേ ബഫർ സോൺ നടപ്പാക്കാൻ പാടുളളുവെന്നാണ് സംസ്ഥാന സർക്കാരിന്റെ താൽപ്പര്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കി. കർഷകന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം. കയ്യേറ്റവും കുടിയേറ്റവും രണ്ടായാണ് കാണുന്നത്. വർദ്ധിച്ച് വരുന്ന വന്ന്യമൃഗശല്യ പ്രശ്നത്തിലടക്കം കർഷകതാൽപ്പര്യം മുൻനിർത്തിയുള്ള നിലപാടേ സ്വീകരിക്കൂവെന്നും മന്ത്രി വിശദീകരിച്ചു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു