Hot Posts

6/recent/ticker-posts

ഒരുമ ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ സഹായം കൈമാറി


ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 6 മാസമായി കിടപ്പിലായ കടപ്ലാമറ്റം സ്വദേശി സുധനന് ഒരുമ ചാരിറ്റബിൾ സൊസൈറ്റി ചികിത്സാ സഹായം കൈമാറി.


കടപ്ലാമറ്റം പഞ്ചായത്തിൽ 12 ആം വാർഡിൽ വയലാർ ഇടച്ചേരിൽ വീട്ടിൽ സുധനൻ 20 വർഷമായി മുബൈയിൽ തുണി ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ കുടുംബം 5 വർഷമായി ചികിത്സ നടത്തിവരുന്നു. 


ശ്വാസകോശത്തിന്റെ തകരാർ മൂലം തീർത്തും അവശ നിലയിൽ ആയ സുധനന് സ്വന്തമായി പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അസുഖ ബാധിതയായ ഭാര്യ ലിഷാ മോൾക്ക് സുധനനെ വിട്ട് എങ്ങും പോവാൻ പറ്റാത്ത സ്ഥിതിയാണ്.


നിത്യവൃത്തിയ്ക്ക് പോലും ബുദ്ധിമുട്ടിലാണ് ഈ കുടുംബം.തുടരെ തുടരെ അസുഖം മൂർച്ഛിക്കുന്ന സുധനനെ ആശുപത്രിയിൽ എത്തിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. തോടിന്റെ കരയിൽ 5 സെന്റിൽ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്ന കുടുംബം യാത്ര ചെയ്യുന്നത് കുശുത്തു ദ്രവിച്ച തെങ്ങിൻ പാലത്തിൽ കൂടിയാണ്. 



തോട് മുറിച്ചു കടന്നു വേണം സുധനനെ വണ്ടിയിൽ കയറ്റുവാനും, ഹോസ്പിറ്റലിൽ എത്തിക്കുവാനും. 6 ൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവർക്കുള്ളത്. ഒരാഴ്ച്ച മുൻപ് ലിഷാ മോളും, മകളും ഒരുമയെ സമീപിച്ചിരുന്നു.

കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി കുട്ടിക്ക് പഠനത്തിന് വേണ്ട സാമഗ്രികളും, ചികിത്സാ സഹായവും നൽകിയിരുന്നു.

ഒരുമയുടെ പ്രസിഡന്റ് ജോസ് പ്രകാശ് കെ. കെ, ഭാരവാഹികളായ കെ.പി വിനോദ്, ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, സുകുമാരൻ, ശ്രുതി സന്തോഷ്‌, സിൻജാ ഷാജി എന്നിവർ സുധനന്റെ വീട് സന്ദർശിച്ചു.

കുടുംബത്തിന് വേണ്ട പലവ്യഞ്ജന - പച്ചക്കറി കിറ്റും, ചികിത്സാ സഹായവും കൈമാറിയ ശേഷം കുട്ടിയുടെ പൂർണ വിദ്യാഭ്യാസ ചിലവും എല്ലാ മാസവും ചികിത്സാ സഹായവും എത്തിക്കാമെന്ന് അറിയിച്ചാണ് ഒരുമ പ്രവർത്തകർ മടങ്ങിയത്. ഈ കുടുംബത്തിന്റെ ദുരവസ്ഥയെ മനസ്സിലാക്കി ഇവരെ സഹായിക്കുവാൻ സുമനസ്സുകൾ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.

•  S B I BANK 

•  VAYALA BRANCH 

•  SUDHANAN  K. P 

•  ACCOUNT NO. 39001861744

•  IFSC SBINOO71215

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു