കാവുംകണ്ടം: കാവുംകണ്ടം പള്ളിയിലെ ഇടവക മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫാ. ജോസഫ് ഫെലിസ് ചിറപ്പുറത്തേൽ തിരുനാളിന് കൊടിയേറ്റി.
8-ാം തീയതി ഞായറാഴ്ച രാവിലെ 6. 30ന് ആഘോഷമായ വിശുദ്ധ കുർബാന- ഫാ. സ്കറിയ വേകത്താനം. തിരുസ്വരൂപം പ്രതിഷ്ഠ. വൈകുന്നേരം 3.30 ന് വാദ്യമേളങ്ങൾ, വൈകുന്നേരം 5.00ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ബെന്നി തറപ്പേൽ, വൈകുന്നേരം 6.45 കാവുകണ്ടം ടൗണിലേക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
തിരുനാൾ സന്ദേശം , ലദീഞ്ഞ് - ഫാ.അഗസ്റ്റിൻ പുന്നോലിൽ ഒ .സി .ഡി. രാത്രി 8:45 - സമാപനാശീർവ്വാദം. 9 ന് കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് നാടകം- ആറു വിരലുള്ള കുട്ടി. ജനുവരി 9 തിങ്കളാഴ്ച വൈകിട്ട് 5.15 ന് വിശുദ്ധ
കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, വാഹനവെഞ്ചിരിപ്പ് ഫാ. സ്കറിയ വേകത്താനം.
വിശുദ്ധ മരിയ ഗോരേത്തിയുടെ നാമധേയത്തിൽ ഉള്ളതും തിരുശേഷിപ്പ് സൂക്ഷിക്കുന്നതുമായ പാലാ രൂപതയിലെ ഏക ദേവാലയമാണ് കാവുംകണ്ടം പള്ളി വിശുദ്ധ മരിയ ഗൊരേത്തിയുടെ മധ്യസ്ഥത തേടി ധാരാളമാളുകൾ എല്ലാവർഷവും തിരുനാളിൽ സജീവമായി പങ്കുചേരുന്നു. കൈക്കാരന്മാരായ ടോം തോമസ് കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ബിജു കോഴിക്കോട്ട് , പ്രസുദേന്തി ജോണി കോഴിക്കോട്ട് ,ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.