ആലപ്പുഴ: തത്തയെ പിടിക്കുന്നതിനായി തെങ്ങിൽ കയറിയ പ്ലസ് ടു വിദ്യാർത്ഥി തെങ്ങിൽ നിന്ന് വീണു മരിച്ചു. ഇന്ന് (ഡിസംബർ24) പകൽ 11.30 ഓടെയാണ് സംഭവം.
മുകൾ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങിൽ കയറിയപ്പോൾ പാതി വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. താഴെ വീണ തെങ്ങിൻ തടിയുടെ അടിയിൽ പെട്ട് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ നിഷയുടെ മകനും മുതുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ കൃഷ്ണ ചൈതന്യ കുമാരവർമ്മ ആണ് മരിച്ചത്. സഹോദരി- മധുര മീനാക്ഷി.