ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 5.4 തീവ്രത അനുഭവപ്പെട്ട ഭൂചലനത്തിന്റെ കേന്ദ്രം നേപ്പാളാണ്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കമ്പനം 30 സെക്കന്റ് നീണ്ടു നിന്നു.
നേപ്പാൾ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെല്ലാം കമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ കലികയിലാണ് പ്രകമ്പനത്തിന്റെ തുടക്കം.