മേലുകാവുമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി മേലുകാവ് പഞ്ചായത്തിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു. 2023 ജനുവരി 11 ബുധനാഴ്ച രാവിലെ 9. 30 മുതൽ 12.30 വരെയാണ് ക്യാമ്പ്.
മേലുകാവ് ഹെൻറി ബേക്കർ കോളേജ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ നേത്ര പരിശോധന നടത്തുന്നതും തിമിര ശസ്ത്രക്രിയ വേണ്ടിവരുന്നവരെ തുടർ ദിവസങ്ങളിൽ അങ്കമാലി ലിറ്റർ ഫ്ലവർ ഹോസ്പിറ്റലിൽ എത്തിച്ച് സൗജന്യ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നതുമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നതിനോ പേര് രജിസ്റ്റർ ചെയ്യുന്നതിനോ യാതൊരു ഫീസും ഈടാക്കുന്നതല്ല. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.