പാലാ ളാലം തോട്ടിൽ വിഷം കലക്കി മീൻ പിടിയ്ക്കാനുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ശ്രമം തടഞ്ഞു.
മീൻപിടുത്തത്തിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാനക്കാരെ റെസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പിന്തിരിപ്പിച്ചു.
പാലാ ളാലം തോട്ടിൽ വിഷം കലക്കിയുള്ള മീൻപിടുത്തം വർദ്ധിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് വിഷം കലക്കി മീൻ പിടിക്കുന്നത്.
ഈ മീനുകൾ ഭക്ഷിക്കുന്നത് മാരക രോഗങ്ങൾക്കും കാരണമാകും. മഴ നിലച്ചതോടെ തോട്ടിൽ വെള്ളം കുറവുമാണ്.
കുടിവെള്ള സ്രോതസ്സ് ഉൾപ്പെടുന്ന പ്രദേശത്താണ് ഈ മീൻ പിടുത്തം. ഇത് മൂലം കുടിവെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.