ഗുരുവായൂർ നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ ഗുരുവായൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.
പടിഞ്ഞാറേ നടയിലെ ഹോട്ടൽ നാഷണൽ പാരഡൈസ്, മമ്മിയൂർ ജംഗ്ഷൻലെ ഹോട്ടൽ ബാർ ഇന്ദ്രപ്രസ്ഥ, ഗുരുവായൂർ ബസ്സ്റ്റാൻഡ് മുൻവശത്തെ സോപാനം ബാർ ഹോട്ടൽ, കൈരളി ജംഗ്ഷൻ- ലെ ഫുഡ്‌ടാസ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്.