കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന ഹോട്ടല്‍ പരിശോധന വ്യാപകമായി. നഗരമധ്യത്തില്‍ തിരുനക്കരയിലുള്ള ഹോട്ടല്‍ ആര്യഭവന്‍ ഞായറാഴ്‌ച പൂട്ടിച്ചു. വൃത്തിയില്ലായ്മയാണ് കാരണം.
മൊത്തം 15 സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. ഇവയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് നോട്ടീസ് നല്‍കി.
ഭക്ഷ്യസുരക്ഷാ വിഭാഗം കോട്ടയം സര്‍ക്കിളിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നവീന്‍ ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.