Hot Posts

6/recent/ticker-posts

വീടൊരുക്കിയവർക്ക് നന്ദി പറഞ്ഞ് പാട്ടത്തിൽപറമ്പിൽ രാജൻ


പാലാ: തനിക്കു വീടൊരുക്കിയ കാപ്പൻ കുടുംബത്തിനും സന്നദ്ധ സംഘടനകൾക്കും നന്ദി പറഞ്ഞ് പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജൻ.  മുൻ എം പിയും മുൻ എം എൽ എയും മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന  ചെറിയാൻ ജെ കാപ്പൻ്റെയും മാതാവ് ത്രേസ്യാമ്മ കാപ്പൻ്റെയും സ്മരണ നിലനിർത്തുന്നതിന് നിർധനർക്കു വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകുന്ന പദ്ധതിയിൽപ്പെടുത്തി മൂന്ന് സെൻ്റ് സ്ഥലമാണ് ഇടപ്പാടിയിൽ കാപ്പൻ കുടുംബം രാജന് കൈമാറിയത്. 


മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ചെറിയാൻ സി കാപ്പൻ എന്നിവരടങ്ങുന്ന സമിതിയാണ് രാജന് സ്ഥലം സൗജന്യമായി ലഭ്യമാക്കാൻ  തീരുമാനമെടുത്തത്. 2021 ജനുവരി 24 ന് മാണി സി കാപ്പൻ എം എൽ എ രാജന് സ്ഥലത്തിൻ്റെ ആധാരം കൈമാറി.


തുടർന്ന് ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പാലാ മേഖല, പാലാ യുപിജിഎസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ, പാലാ ബ്ലഡ് ഫോറം, പാലാ ജനമൈത്രി പോലീസ് എന്നിവരുടെ സഹകരണത്തോടെ  എട്ടര ലക്ഷം രൂപാ ചെലവൊഴിച്ച് രണ്ടു മുറി ഉൾപ്പെടെയുള്ള 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീട് പൂർത്തീകരിച്ച് രാജന് കൈമാറുകയായിരുന്നു.


രാജൻ്റെ വീട് പാലുകാച്ചലിനൊപ്പം വെഞ്ചിരിപ്പും ശിലാഫലക സ്ഥാപനവും നടത്തി. വികാരി ജനറാൾ ഫാ. ജോസഫ് മലേപ്പറമ്പിൽ ശിലാസ്ഥാപനവും വെഞ്ചിരിപ്പും നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ, ചെറിയാൻ സി കാപ്പൻ, തോമസ് സി കാപ്പൻ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി,പഞ്ചായത്ത് മെമ്പർ രാഹുൽ, എസ് ഐമാരായ ഷാജി സെബാസ്റ്റ്യൻ,ബിനോയി ജോസഫ്,നിർമ്മാണ കമ്മിറ്റി ട്രഷറർ റ്റോമി കുറ്റിയാങ്കൽ, ജനറൽ കൺവീനർ സൂരജ് കെ ആർ, ഷിബു തെക്കേമറ്റം, സജി വടക്കാനാൽ,സന്മനസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു