കോട്ടയം: കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ജനുവരി 15 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവിട്ടുമുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചത്തേക്കും അടച്ചിടാൻ നിർദേശം നല്‍കിയിരുന്നു.
ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നു.
പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചിരുന്നു.