പാലാ ജനറൽ ആശുപത്രിയിൽ കാത്ത് ലാബും ഡയഗ്നോസിസ് സെൻററും ആരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് മാണി സി കാപ്പൻ എംഎൽഎ നിവേദനം നൽകി.
കാർഡിയോളജി വിഭാഗത്തിൽ സ്ഥിരം ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കാർഡിയോളജി ഡോക്ടർ എത്തുന്നത്.
നേരത്തെ ഉണ്ടായിരുന്ന ഡോക്ടറെ കാഞ്ഞിരപ്പള്ളിക്കു മാറ്റിയ ശേഷം സ്ഥിരം ഡോക്ടറെ നിയമിച്ചിട്ടില്ലെന്നും നിവേദനത്തിൽ വ്യക്തമാക്കി.