പാലാ: ജനപ്രതിനിധികൾ ഒന്നിച്ച് നാട്ടുകാരുടെ കുടിവെള്ള പദ്ധതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കിയപ്പോൾ കരൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്തും പാറ, മാതാളിപ്പാറയിലെ വീടുകളിലേക്ക് പൈപ്പ് വെള്ളം ഒഴുകി എത്തി.
നാട്ടുകാർ ഒത്തൊരുമിച്ച് രൂപീകരിച്ച ഈ കുടിവെള്ള പദ്ധതിക്ക് പുണ്യനദിയായ ഗംഗയുടെ പേരാണ് നല്കിയിരിക്കുന്നത്.
ഈ പദ്ധതി വഴി നൂറു കണക്കിന് വീടുകൾക്ക് വേനലിൻ്റെ ആരംഭത്തിൽ തന്നെ വലിയ പ്രയോജനമാണ് ഇതുകൊണ്ട് ലഭിക്കുക.
പാർലമെൻ്റ് അംഗങ്ങളായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബോസ് എന്നിവർ കൈയ്യയച്ച് നൽകിയ ഫണ്ടുകൾ സ്വരുക്കൂട്ടി 39 ലക്ഷം രൂപ സമാഹരിച്ചാണ് സമഗ്ര കുടിനീർ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതി സമർപ്പിക്കുവാൻ എത്തിയ ജനനേതാക്കൾക്ക് നാട് ഒന്നാകെ ഉജ്ജ്വല വരവേൽപ്പ് നൽകി. ജോസ് കെ മാണി എംപി അനുവദിച്ച 5 ലക്ഷം രൂപ തോമസ് ചാഴികാടൻ എം.പി. അനുവദിച്ച 7 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് അനുവദിച്ച 17 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സമ്മ ബോസ് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ച് 39 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്.
104 കുടുംബങ്ങളിൽ ഹൗസ് കണക്ഷൻ നൽകി കഴിഞ്ഞു. ഇനി അല്ലാപ്പാറ ജനത റോഡ്,
അന്തീനാട് തെക്കേടത്തുമല എന്നീ ഭാഗങ്ങളിൽ കൂടി പുതിയ ഹൗസ് കണക്ഷൻ നൽകും.
തോമസ് ചാഴികാടൻ എം.പിയുടെ അധ്യക്ഷതയിൽ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് പദ്ധതി വിശദീകരണം നടത്തി.
കെ .ജെ ഫിലിപ്പ് കുഴികുളം, ലാലിച്ചൻ ജോർജ്, നിർമ്മല ജിമ്മി, ലിസ്സമ്മ ബോസ്, ലിസ്സമ്മ ടോമി, ഡാന്റീസ് കൂനാനിക്കൽ കുടിവെള്ള പദ്ധതിയുടെ ഭാരവാഹികളായ സനൽ കുര്യൻ, അനുജേക്കബ്, അനൂപ് ജോൺ, പി .എം ജോസഫ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ജിൻസ് ദേവസ്യ, കുഞ്ഞുമോൻ മാടപ്പാട്ട്, ബിനീഷ് പി ഡി തുടങ്ങിയവർ പ്രസംഗിച്ചു.