ഹെൻറി ബേക്കർ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ മെഗാ അലുമിനി മീറ്റ് 2023 ജനുവരി 26-ന് 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. കോളേജിന്റെ പ്രാരംഭം മുതൽ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സൗഹൃദ കുട്ടായ്മയിൽ ഇരുനൂറിലധികം പൂർവ വിദ്യാർഥികൾ പങ്കെടുത്തു.
ഹെൻറി ബേക്കർ കോളേജിന്റെ ചരിത്രത്തിലെ വർണ്ണോജ്വലവും എല്ലാ ഡിപ്പാർട്മെന്റുകളും സജീവമായി പങ്കെടുക്കുന്നതുമായ മെഗാ അലുമിനി മീറ്റ് കൂടിയാണിത്.
തദവസരത്തിൽ അനേക വിദ്യാർത്ഥികൾക്ക് അക്ഷരദീപം തെളിയിക്കുന്ന പൂർവ്വവിദ്യാർത്ഥിയായിരുന്ന സ്റ്റാലിൻ കെ തോമസിനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.