Hot Posts

6/recent/ticker-posts

കോട്ടയത്ത് വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു

പ്രതീകാത്മക ചിത്രം


കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പൊലീസിൻ്റെ പിടിയിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു. 


മദ്യത്തിന് അടിമയായ കൊച്ചുമോന്‍ സുഖമില്ലാത്ത മാതാവിനേയും സഹോദരനെയും സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നു. മര്‍ദനമേറ്റ് വൃദ്ധയായ അമ്മ അലമുറയിട്ട് കരയുന്നതും അനങ്ങിപ്പോകരുതെന്ന് കൊച്ചുമോന്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയില്‍ കാണാം.


ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു. 


ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്ബോഴാണ് പൊലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.





Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു