Hot Posts

6/recent/ticker-posts

കേരളത്തിലേക്കെത്തിച്ച വിഷാംശം കലർന്ന 15300 ലിറ്റർ പാൽ പിടികൂടി

പ്രതീകാത്മക ചിത്രം

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാല്‍ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്.


ബുധനാഴ്ച പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാല്‍. പിടികൂടിയ ലോറി ആര്യങ്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.


പാലില്‍ എത്ര ശതമാനം ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. 


അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതുടള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് കടക്കും.



Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
പാലാ നഗരസഭ ഓപ്പൺ ജിം തുറന്നു
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവം പത്തനംതിട്ടയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ