Hot Posts

6/recent/ticker-posts

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിലെത്തി


മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്. സാധാരണയായി ഡിസംബർ ആദ്യവാരം എത്തേണ്ട ശൈത്യം ഇത്തവണ എത്താൻ വൈകി. 


ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി.


കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ വട്ടവടയിലും കടുത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. വട്ടവടയിലും മൈനസ് ഡിഗ്രിയിൽ തന്നെയാണ് തണുപ്പ്.


പത്ത് വർഷങ്ങൾക്ക് മുൻപ് വരെ മൈനസ് നാല് ഡിഗ്രി വരെ മൂന്നാറിൽ താപനില താഴുമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില താഴുന്നത്.



Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ