പാലാ: മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും,കേരളാ കോൺഗ്രസ് (എം)നേതാവുമായ ജോസ് പാലമറ്റം നിര്യാതനായി. ഏറെ നാളായി പ്രമേഹ ബാധിതനായി ചികിത്സയിലായിരുന്നു.
കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം ചാർജ് സെക്രെട്ടറിയായി ഏറെ കാലം സേവനം അനുഷ്ഠിച്ചിരുന്നു. സംസ്ക്കാരം പിന്നീട്.
ഭാര്യ ലിസ്സി മറ്റത്തിൽ കെഴുവംകുളം. മക്കൾ അനീഷ് (ദുബായ്), നിധിൻ (സോഫ്ട് വെയർ എൻജിനീയർ ), രേഷ്മ (കാർഷിക വികസന ബാങ്ക്,പാലാ).
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരും. ബുധൻ രാവിലെ 11ന് മുത്തോലി സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.
ജോസ് പാലമറ്റത്തിൻ്റെ നിര്യാണത്തിൽ കേരള കോൺ(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, മന്ത്രി റോഷി അഗസ്ത്യൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ടോബിൻ കെ അലക്സ് കണ്ടനാട് അദ്ധ്യക്ഷത വഹിച്ചു.