ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുകയറിയതോടെ ഗോതമ്പും പഞ്ചസാരയും അടക്കമുള്ള അവശ്യവസ്തുക്കള്‍ക്കു വേണ്ടി പാകിസ്ഥാനില്‍ സംഘര്‍ഷം.
പലയിടങ്ങളിലും ഇത്തരം സംഘര്‍ഷങ്ങള്‍ വന്‍ കലാപങ്ങളായി മാറുകയാണ്. തോക്കുധാരികളുടെ കാവലിലാണ് ഇപ്പോള്‍ ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു പോലും. ഇല്ലെങ്കില്‍ ജനം വാഹനം വളഞ്ഞ് അവയിലെ വസ്തുക്കള്‍ തട്ടിയെടുക്കുന്ന അവസ്ഥയാണ്.
വിപണിയില്‍ ഇത് ലഭിക്കാന്‍ 3000 രൂപയെങ്കിലും നല്‍കണം. പൂഴ്ത്തിവയ്പും കരിഞ്ചന്തയും കാരണം ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് പലരും മരണമടയുന്നുമുണ്ട്.
പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്ഥാനില്‍ ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിന് നിയന്ത്രണം വെയ്ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 24.5 ശതമാനമാണ് പാകിസ്താനില്‍ പണപ്പെരുപ്പം.
ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് പാകിസ്താന്‍.
കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ക്ക് അയവ് വന്നിട്ടില്ല.
കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം വലിയ പ്രതിസന്ധിയാണ് പാകിസ്താനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം നീണ്ടുപോകുന്ന യുക്രൈന്‍ യുദ്ധവും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
24.5 ശതമാനമാണ് പാകിസ്താനില്‍ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് പാകിസ്താന്‍.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കുറച്ചു വര്‍ഷങ്ങളായി ഉണ്ടായ വിലവര്‍ധനവ് പാകിസ്താന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാകിസ്താനില്‍. പാചകവാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താന്‍ ജനത. ഗ്യാസ് ക്ഷാമം വര്‍ധിച്ചതോടെ സിലണ്ടറുകള്‍ക്കും ഡിമാന്‍ഡ് ഏറിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താനിലെ ഗ്രാമീണജനങ്ങളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.