ശബരിമല ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ സ്വദേശിനി തീര്‍ഥാടകയെ പമ്പയില്‍ കാണാതായി. ഭര്‍ത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദര്‍ശനത്തിന് വന്ന ജലറാണിയെയാണ് കാണാതായത്. ഇന്ന്(ഡിസംബർ 9) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാന്‍ ഇറങ്ങിയ ഇവര്‍ ഒഴുക്കില്‍പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.