Hot Posts

6/recent/ticker-posts

പീഡിപ്പിച്ച പതിനാറുകാരിയെ വിവാഹം കഴിച്ച പ്രതിയും വിവാഹത്തിന് കൂട്ടുനിന്നവരും അറസ്റ്റിൽ


തിരുവനന്തപുരത്ത് പീഡിപ്പിച്ച പതിനാറുകാരിയെ വിവാഹം കഴിച്ച പ്രതിയും വിവാഹം നടത്താന്‍ കാര്‍മികത്വം വഹിച്ച ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍.പനവൂര്‍ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 


പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂര്‍ സ്വദേശിയായ അല്‍ ആമീര്‍ നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു.പനവൂര്‍ സ്വദേശിയായ അന്‍സര്‍ സാവത്ത് എന്ന ഉസ്താദ് ആണ് വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. 


അല്‍ അമീര്‍ രണ്ടു പീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്. ശൈശവ വിവാഹ കഴിച്ച പെണ്‍കുട്ടിയെ 2021ല്‍ അല്‍ അമീര്‍ പീഡിച്ചു ഈ കേസില്‍ ഇയാള്‍ 2021ല്‍ നാലു മാസം ജയില്‍ ശിക്ഷ അനുഭവിച്ചു തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി നിരവധി തവണ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് വഴക്ക് നടത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ശൈശവ വിവാഹം നടത്തിയത്.


പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാകാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയപ്പോഴാണ് സമീപ വാസികള്‍ പെണ്‍കുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നെടുമങ്ങാട് സി ഐയെ വിവരം അറിയിച്ചു. 


അതിനുശേഷം പോലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് ശൈശവ വിവാഹത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത്. ഇതോടെ മൂന്നു പേരെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 



അതേസമയം, നെടുമങ്ങാട്ട് പ്ലസ് ടു വിദ്യാര്‍ഥിനിയെ ശൈശവ വിവാഹം നടത്തിയതില്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കൂടി കേസെടുത്തു. വരന്റെ സഹോദരനെ അടക്കമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു