കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഈരാറ്റുപേട്ട വില്ലേജ് തെക്കേക്കര കരയില്‍ മന്തക്കുന്ന് ഭാഗത്തു പുത്തൻപുരക്കൽ വീട്ടില്‍ ഹക്കിം മകന്‍ അഫ്സൽ( 24) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കറുകച്ചാൽ, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പാലാ സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.