ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ജനുവരി 30-31 ഓടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട് എന്ന് നിഗമനം.
നിലവിലെ നിഗമന പ്രകാരം ന്യൂനമർദ്ദത്തിന്റെ ഫലമായി ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്.
നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ ലഭിച്ചത് .