റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് റീടാറിങ് പൂർത്തീകരിച്ച തിടനാട് ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിൽ കൂടി കടന്നുപോകുന്ന കാളകെട്ടി- പൊട്ടംകുളം നെടിയപാല- ഇരുപ്പൂക്കാവ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ജോയിച്ചൻ കാവുങ്കലിന്റെ അധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഔസേപ്പച്ചൻ കല്ലങ്ങാട്ട്, മിനി സാവിയോ, പഞ്ചായത്ത് മെമ്പർമാരായ ഷെറിൻ പെരുമാംകുന്നേൽ, സ്കറിയ പൊട്ടനാനി എന്നിവരും പൊതുപ്രവർത്തകരായ ജോസഫ് മൈലാടി, ജോയ് വെട്ടിക്കൽ, ജിബിൻ കാഞ്ഞിരത്തുങ്കൽ, ടോമി ഉഴത്തുവയൽ എന്നിവരും റോഡിന്റെ ഗുണഭോക്താക്കളായ നാട്ടുകാരും സന്നിഹിതരായിരുന്നു.
നെടിയപാല, ഇരുപ്പൂക്കാവ് പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഏറെനാളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു.