വലവൂർ ഗവ.യുപി സ്കൂളിൽ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടെയ്നർ ഷെർലി ഷിബുവിന്റെ ശിക്ഷണത്തിൽ റിപ്പബ്ലിക് ദിന പ്രാധാന്യത്തെപ്പറ്റിയും സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ചും ഇരുപതോളം കുട്ടികൾ ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്.
ഗൗതം, ദേവരുദ്ര്, നവദീപ്, കാർത്തിക്, അഭിജിത്ത്, ഏഞ്ചൽ, ആഷിക്, അലോഷ്യസ് , ശ്രുതി ലക്ഷ്മി, സേതുലക്ഷ്മി, ആവണി , സാധിക, സോണ, ആദിത്യൻ, ഡാരോൺ എന്നിവരാണ് ഇംഗ്ലീഷിൽ പ്രസംഗിച്ചത്.
കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ദേശീയ പതാക ഉയർത്തി.ദേശീയ പതാക ഉയർത്തിയ ശേഷം ദേശീയ ഗാനം ആലപിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഭാരത ശില്പികൾ വിഭാവനം ചെയ്ത സമത്വ സുന്ദരമായ ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ബോധിപ്പിച്ചു.