ജനുവരി 26 ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പാലാ സെൻ്റ് തോമസ് കോളേജിന് ചരിത്രനേട്ടം. പാലാ സെന്റ് തോമസ് കോളേജിലെ എൻ.സി.സി. ആർമി വിഭാഗത്തിലെ നാലും നേവി വിഭാഗത്തിലെ ഒരു കേഡറ്റും ഉൾപ്പെടെ ആകെ 5 കേഡറ്റുകളാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്.
കേരളത്തിൽ ആദ്യമായിട്ടാണ് ഒരു കോളേജിൽ നിന്ന് മാത്രം ഇത്രയധികം കേഡറ്റ്സ്സുകൾ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. കേരള ആൻഡ് ലക്ഷ്വദീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് എൻ.സി.സി. നേവൽ വിഭാഗത്തിൽ നിന്നും വിശാൽ കൃഷ്ണ എസ് രാജ് പഥ് വിഭാഗത്തിലും ആർമി വിംങ് കേഡറ്റുകളായ ജെസ് വിൻ മെൽവിൻ ( പി.എം റാലി ) അഖിൽ ഷാജി ( പി.എം റാലി ) ഗോകുൽ ബിജു (ഓൾ ഇന്ത്യാ ഗ്വാർഡ്) കാശീനാഥൻ കെ. (പി. എം. ആർ. സൗത്ത് സോൺ ) വിഭാഗത്തിലുമാണ് പങ്കെടുത്തത്.
കഴിഞ്ഞ വർഷവും ഈ വർഷവും ആയി നടന്ന പത്തിൽ അധികം ക്യാമ്പുകൾ കടന്നാണ് ഈ 5 കേഡറ്റുകൾ കോളേജിൻ്റെയും,നാടിൻ്റെയും അഭിമാനം ആയി മാറുന്നത്. കോവിസ് നിയന്ത്രണങ്ങൾ കാരണംകഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴും തളരാതെ പോരാടിയാണ് ഇത്തവണ കേളേജിലെ എൻ സി. സി. കേഡറ്റുകൾ ഈ ചരിത്ര ന വിജയം കൈവരിച്ചത്.
അതി കഠിനമായ ക്യാമ്പുകൾ കടന്ന് ലേകത്തെ ഏറ്റവും വലിയ യുവജന സംഘടനയായ എൻ.സി.സിയുടെ ഏറ്റവും ഉയർന്ന ക്യാമ്പിൽ പങ്കെടുത്ത് കോളേജ് വിദ്യാർഥികൾക്കും,എൻസിസി നേവൽ വിംങ്ങിലെ മറ്റു കേഡറ്റുകൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് പാലാ സെന്റ് തോമസ് കോളേജിലെ കേഡറ്റ്സ്.
പാലാ സെന്റ് തോമസ് കോളേജിന്റെ അഭിമാന താരകങ്ങളായി ചരിത്രനേട്ടത്തിന് അർഹരായ കേഡറ്റുകളെ കോളേജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ജോൺ മംഗലത്ത് ,വൈസ് പ്രിൻസിപ്പാൾമാരായ പ്രൊഫ. ജോജി അലക്സ് , ഡോ. ഡേവിസ് സേവ്യർ , കോളജ് ബർസാർ ഫാ. മാത്യൂ ആലപ്പാട്ടു മേടയിൽ, ആർമി വിഭാഗം എ.എൻ. ഒ. പ്രൊഫ. ടോജോ ജോസഫ് ,നേവൽ വിഭാഗം സി.റ്റി. ഒ. ഡോ. അനീഷ് സിറിയക് നേവൽ വിഭാഗം കേഡറ്റ് ക്യാപ്റ്റൻ ശ്രീജിത് വി. തുടങ്ങിയവർ അഭിനന്ദിച്ചു.