തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള വികസന സെമിനാർ 13/01/ 2023 വെള്ളി രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
ഗ്രാമ- ബ്ലോക്ക്- ജില്ലാ ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ എഡിഎസ്- സിഡിഎസ് അംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ്, ആശ വർക്കേഴ്സ് ഹരിതകർമ്മ സേനാംഗങ്ങൾ, വാതിൽപ്പടി സേവനം വോളണ്ടിയർമാർ എന്നിവർ വികസന സെമിനാറിൽ പങ്കെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.