ഞീഴൂർ: നിർധന കുടുംബത്തിന് വേണ്ടി നിത്യസഹായകൻ ട്രസ്റ്റ് നിർമ്മിക്കുന്ന അഞ്ചാമത്തെ ഭവനത്തിന്റെ ശിലയിടീൽ നടന്നു. കടുത്തുരുത്തി സ്വദേശിയായ ഹൃദ്രോഗിയായ വീട്ടമ്മക്ക് മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കോതനല്ലൂരിൽ ഉള്ള പുലർകാലായിൽ വീട്ടിൽ ജയിൻ മാത്യുവും, അമ്മ ഏലിക്കുട്ടിയും സൗജന്യമായി നൽകിയ സ്ഥലത്താണ് ട്രസ്റ്റ് വീട് നിർമ്മിക്കുന്നത്.
ശിലാസ്ഥാപനച്ചടങ്ങ് കോതനല്ലൂർ കന്തീശങ്ങളുടെ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പടിക്കക്കുഴിപ്പിൽ ആശിർവദിച്ചു. ഉദ്ഘാടനം മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ നിർവഹിച്ചു.