കൊല്ലപ്പള്ളി: കൊടുമ്പിടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് (07/01/2023) നടക്കും.
വനിതാ വിഭാഗത്തിൽ കോട്ടയവും തിരുവനന്തപുരവും ഫൈനലിൽ പ്രവേശിച്ചു. കോഴിക്കോടിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: (25-9,25-13, 25-9).
വനിതകളുടെ രണ്ടാം സെമിയിൽ പത്തനംതിട്ടയെ പരാജയപ്പെടുത്തി കോട്ടയം ഫൈനലിൽ പ്രവേശിച്ചു. ഇഞ്ചോടിച്ച് പൊരുതിയ ശേഷമാണ് പത്തനംതിട്ട അടിയറവ് പറഞ്ഞത്. സ്കോർ: 23-25, 25-17, 23-25, 25-14,15- 9).