തീക്കോയി വാഗമൺ റൂട്ടിൽ ചാത്തപ്പുഴയ്ക്ക് സമീപം വഴിയരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. പല സഞ്ചികളിലായി
റോഡിന്റെ വശങ്ങളിൽ പുല്ലുകൾക്ക് ഇടയിലായിരുന്നു മാലിന്യങ്ങൾ തള്ളിയിരുന്നത്.
ചാക്കിൽ കെട്ടി ഉപേക്ഷിച്ചിരുന്ന മാലിന്യത്തിനൊപ്പം കണ്ടെത്തിയ ബിൽ ഉപയോഗിച്ച് ഇവ നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞു. ഇവർ തന്നെ എത്തി ഇവിടെ നിന്നും മാലിന്യം ശേഖരിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.
എന്നാൽ മറ്റ് മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. റോഡിൽക്കൂടി ഒരു തരത്തിലും നടന്നുപോകാൻ പോലും പറ്റുന്നില്ലന്ന് പരാതി ഉയരുന്നുണ്ട്. എത്രയും പെട്ടന്ന് ഇവിടെ വേണ്ട ശുചീകരണ നടപടികൾ കൈക്കൊള്ളേണ്ടതാണ്.