Hot Posts

6/recent/ticker-posts

മലങ്കരയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പൊലീസ് തിരയുന്നു


പ്രതീകാത്മക ചിത്രം


മുട്ടം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കുട്ടവഞ്ചിയില്‍ കയറ്റി മലങ്കര ജലാശയത്തിന് നടുവിലെ തുരുത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തി.മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ് മുട്ടം പൊലീസ് പരിശോധന നടത്തിയത്.


മുട്ടം മാത്തപ്പാറ കോളനിക്ക് സമീപം തുരുത്തില്‍ പീഡനം നടത്തിയ സ്ഥലത്തായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം.ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി കോട്ടയം ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. 


മുട്ടം സ്വദേശിയായ പ്രതിക്ക് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു.26ന് ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോയി.




ഇതിനിടെ മറ്റ് രണ്ട് കുട്ടികളെയും തന്ത്രപൂര്‍വ്വം പ്രതി തിരിച്ചയച്ചു. ഇതിന് ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടില്‍ കയറ്റി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.ഭയന്ന പെണ്‍കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. അടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവ മാറ്റം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്.



ഇതോടെ സമീപ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇതേ സ്റ്റേഷനില്‍ നിന്ന് മുട്ടം മാത്തപ്പാറയിലെത്തിയ പൊലീസ് തന്നെ അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് സംഭവം നടന്ന സ്ഥലം ഉള്‍പ്പെടുന്ന മുട്ടം പൊലീസിന് കേസ് കൈമാറി. ഇതിന്റെ തുടര്‍ച്ചയായാണ് മുട്ടം പൊലീസ് പീഡനം നടന്ന സ്ഥലത്ത് പരിശോധന നടത്തിയത്.








Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു