Hot Posts

6/recent/ticker-posts

ആധാറിലെ അഡ്രസില്‍ മാറ്റം വരുത്താന്‍ ഇനി ഡോക്യുമെന്റുകള്‍ വേണ്ട

പ്രതീകാത്മക ചിത്രം


എല്ലാ ഔദ്യോഗിക-അനൗദ്യോഗിക ആവശ്യങ്ങള്‍ക്കും തിരിച്ചറിയലിനായി ഉപയോഗിക്കാറുള്ള പ്രധാന രേഖയാണ് ആധാര്‍. എന്നാല്‍, ഈ ആധാറില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ കുറച്ചധികം കഷ്ടപ്പാടുണ്ട്. 


ഇപ്പോള്‍ ആധാറില്‍ അഡ്രസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമമേര്‍പ്പെടുത്തിയിരിക്കുകയാണ് യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.



ആധാര്‍ കാര്‍ഡിലെ അഡ്രസ് പുതുക്കാനും ചേഞ്ച് ചെയ്യാനും ഒരു പുതിയ പ്രോസസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള രേഖകളും സബ്മിറ്റ് ചെയ്യാതെ തന്നെ അഡ്രസില്‍ മാറ്റം വരുത്താമെന്നതാണ് ഈ പ്രോസസിന്റെ സവിശേഷത. നേരത്തെ ആധാര്‍  അഡ്രസില്‍ മാറ്റം വരുത്തണമെങ്കില്‍ പുതിയ അഡ്രസ് പ്രൂഫ് ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.



കുടുംബനാഥന്റെ സമ്മതത്തോടെ ഓണ്‍ലൈനായി ആധാര്‍  അഡ്രസ് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. റെസിഡന്റ് ഫ്രണ്ട്‌ലി ഫെസിലിറ്റി എന്ന നിലയ്ക്കാണ് UIDAI ഈ രീതിയെ കാണുന്നത്.


റേഷന്‍ കാര്‍ഡ്, മാര്‍ക്ക് ഷീറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവയടക്കമുള്ള അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം തെളിയിക്കുന്ന രേഖയും അഡ്രസ് ചേഞ്ച് ചെയ്യാന്‍ ആവശ്യമാണ്. ഇതില്‍ രണ്ട് പേരുടെയും പേരടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണം. രേഖകളുടെ സാധുത ഉറപ്പിക്കാന്‍ ഒടിപി വെരിഫിക്കേഷനും പൂര്‍ത്തിയാക്കണം.


ബന്ധം തെളിയിക്കാന്‍ രേഖകള്‍ കയ്യിലില്ലാത്ത സാഹചര്യത്തില്‍ ഗൃഹനാഥന്‍ നല്‍കുന്ന സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യാവുന്നതാണ്. UIDAI അംഗീകരിച്ച മാതൃകയിലാകണം ഇത് തയ്യാറാക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും കുടുംബനാഥന്‍ അഥവാ ഹെഡ് ഓഫ് ദ ഫാമിലി ആകാമെന്നും UIDAIയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.






Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു