Hot Posts

6/recent/ticker-posts

കറുപ്പ് ഷർട്ടിട്ടതിന് പണിമേടിച്ച് യുവാക്കൾ; 8 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ !

പ്രതീകാത്മക ചിത്രം

മുഖ്യമന്ത്രി കൊല്ലത്ത് എത്തിയ ഇന്നലെ അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ ആലപ്പുഴയിൽ നിന്നെത്തിയ യുവാക്കൾ കറുപ്പ് ഷർട്ട് ഇട്ടതിന്റെ പേരിൽ 8 മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായി. ആലപ്പുഴയിൽ നിന്നെത്തിയ ഫൈസൽ(18), അമ്പാടി(19) എന്നിവരെ എട്ട് മണിക്കൂറോളമാണ് കസ്റ്റഡിയിൽ വെച്ചത്.


ഇവർ ഇന്നലെ രാവിലെ പത്ത് മണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി കടയിൽ നിന്നു വെള്ളം വാങ്ങി സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ബൈക്ക് മോഷണം വ്യാപകമാണെന്നും അതിനാൽ മോഷ്ടാക്കളെന്ന് സംശയിച്ചാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് വിശദീകരണം.


റെയിൽവേ സ്റ്റേഷനു സമീപത്തെ ക്യുഎസി മൈതാനത്തും ടൗൺ ഹാളിലുമായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾ. ഈ പ്രദേശത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് പൊലീസിന്റെ നടപടി.


റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഇവരെ മോഷ്ടാക്കളാണെന്നു ആരോപിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്നു യുവാക്കൾ പറഞ്ഞു. തുടർന്ന് യുവാക്കളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.



തിരികെ പോവാനായി എടുത്തിരുന്ന ടിക്കറ്റ് കാണിച്ചെങ്കിലും പൊലീസ് യുവാക്കളെ പോവാനായി അനുവദിച്ചില്ല. 


സ്റ്റേഷനിലേക്ക് കറുപ്പ് ഷർട്ട് ധരിച്ച കുറച്ചു പേരെ കൂടി കൊണ്ടുവന്നതോടെയാണ് ഷർട്ടിന്റെ നിറമാണ് ഇവരെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്ന് മനസിലായതെന്ന് യുവാക്കൾ പറഞ്ഞു. ഇവരെ കൂടാതെ മൂന്ന് പേരെ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നു.






Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു