Hot Posts

6/recent/ticker-posts

കണ്ടക്ടറെ പട്ടി കടിച്ചു, സർവീസ് മുടങ്ങി; ആർ.ടി.ഒയുടെ വക 7,500 രൂപ പിഴയും!

പ്രതീകാത്മക ചിത്രം


അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. അരൂർ ക്ഷേത്രം പൂച്ചാക്കൽ വഴി ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ. 32 ജി. 7575 നമ്പർ ‘വെള്ളിമുറ്റത്തപ്പൻ’ ബസിലെ കണ്ടക്ടർ ചേന്നംപള്ളിപ്പുറം 17-ാം വാർഡ് പാമ്പുംതറയിൽ വിഗ്നേഷിനെ (24) യാണ് ബുധനാഴ്ച രാവിലെ പട്ടി കടിച്ചത്.


ചേർത്തലയിൽനിന്ന് രാവിലെ 7.50-ന് ബസ് അരൂർ ക്ഷേത്രം കവലയിലെത്തി. മടക്ക സർവീസ് 8.05-നാണ്. ഇതിനിടെ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ കാണിക്കയിട്ടു മടങ്ങുമ്പോഴാണ് ഇടതുകാലിൽ പട്ടി കടിച്ചത്. ഡ്രൈവർ ഉടൻ ബസുടമയെ അറിയിച്ച് വിഗ്നേഷുമായി അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയി. അവിടെ മരുന്നില്ലാഞ്ഞതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്കു പോയി.


ഇതിനിടെ ഒൻപതു മണിയോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ 8.05-നു പോകേണ്ട ബസ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു. ഉദ്യോഗസ്ഥർ ബസിന്റെ ഫോട്ടോയെടുത്തു. മറ്റു ബസുകളിലെ ജീവനക്കാർ കാര്യം പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല.


7500 രൂപ പിഴയടയ്ക്കാൻ ഉടമയ്ക്കു നിർദേശം നൽകി. അദ്ദേഹവും ഉദ്യോഗസ്ഥരോടു കാര്യം പറഞ്ഞു. ചേർത്തല ജോയിന്റ് ആർ.ടി.ഒ.യെ കാര്യം ധരിപ്പിക്കാനായിരുന്നു നിർദേശം. ബുധനാഴ്ച ചെന്നെങ്കിലും ഉദ്യോഗസ്ഥനെ കാണാനായില്ല. അടുത്ത ദിവസം കണ്ട് കാര്യം ബോധിപ്പിച്ചാൽ പിഴ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും ഉടമയും.








Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ