Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബി വി എം കോളേജിൽ "ദിശ 2023 " തൊഴിൽ മേള മാർച്ച് 4 ശനിയാഴ്ച


സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ്  വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ്  കോളേജും  സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ   നിരവധി ഒഴിവുകളിലേക്ക്‌ മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ "ദിശ 2023"എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു. 





“ദിശ 2023” ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023 ” തൊഴിൽ മേളയിയിലുള്ളത്.


തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ  രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.



20 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്  ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481 -2560413 / 2563451/ 256545, 8078116343




Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു