Hot Posts

6/recent/ticker-posts

വിദ്യാർത്ഥി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം- കെ.എസ്.സി (എം)



കോട്ടയം: എം.ജി യൂണിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതകൾക്കെതിരെ യൂണിവേഴ്സിറ്റിയിൽ കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.


വിദ്യാർത്ഥി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നീ കാര്യങ്ങളിൽ എം.ജി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഈ വിഷയം പരിഹരിക്കാൻ അക്കാദമിക് കലണ്ടർ അനുസരിച്ച് പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉണ്ടാകണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി ആഗസ്തി ആവശ്യപ്പെട്ടു.ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഫലം പ്രസിദ്ധീകരിക്കാനുള്ള കാലതാമസവും വിവിധ കോഴ്സുകളിലെ സപ്ലിമെൻ്ററി പരീക്ഷകൾ സമയബന്ധിതമായി നടത്താത്തതും അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകത്ത സാഹചര്യത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്.




കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ്‌ ടോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്‌ പ്രെഫ. ലോപ്പസ് മാത്യു, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം, അലക്സാണ്ടർ കുതിരവേലി,ജോസ് ഇടവഴിക്കൽ, അമൽ ചാമക്കാല, റിന്റോ തോപ്പിൽ, ആദർശ് മാളിയേക്കൽ, കെവിൻ അറയ്ക്കൽ, കരുൺ സഖറിയ, ബ്രൈറ്റ് വട്ടനിരപ്പേൽ, ജോ കൈപ്പൻപ്ലാക്കൽ, ആൻസൺ ടി. ജോസ്,ബ്രൗൺ ജെയിംസ്, സിജോ കൊട്ടാരത്തിൽ,എബിൻ, ജോൺസൺ ജെയിംസ്, മാത്യു കോലെട്ട്, ദീപക് പി.ഡി,സിദ്ധാർഥ്, ആൽബർട്ട് ടോം,രാഹുൽ റെജി എന്നിവർ പ്രസംഗിച്ചു.










Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ