Hot Posts

6/recent/ticker-posts

ഉപതെരഞ്ഞെടുപ്പ്: ഫെബ്രുവരി 28- ന് നിശ്ചിതയിടങ്ങിളിൽ അവധി


പ്രതീകാത്മക ചിത്രം

കോട്ടയം ജില്ലയിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ നിശ്ചിത ഇടങ്ങളിൽ അവധി പ്രഖ്യാച്ചു.  കടപ്പാമറ്റം ഗ്രാമപഞ്ചായത്ത്  പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ  ഗ്രാമപഞ്ചായത്ത്  ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 28 -ന് അവധിയായിരിക്കും.


പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ. യുപി സ്‌കൂൾ പൂവക്കുളം, എൻ.എം.എൽ.പി. സ്‌കൂൾ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഫെബ്രുവരി 27,28 തീയതികളിലും അവധി ആയിരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.



അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളിൽ അന്നേ ദിവസങ്ങളിൽ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി  മോഡൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ നടത്താവുന്നതാണ്. 


വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28- ന് വൈകിട്ട് ആറുമണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  











Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു