പാലാ തൊടുപുഴ റൂട്ടിലുള്ള റബ്ബർ തോട്ടത്തിന് തീപിടിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
പ്രവിത്താനം ബ്ലോക്ക് ഓഫീസിന് സമീപമുള്ള മുട്ടുതോട്ട് രജേഷിന്റെ റീപ്ലാന്റിനുവേണ്ടി മരം മുറിച്ച സ്ഥലത്താണ് വൻതീപിടുത്തം ഉണ്ടായത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലായിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തീ കെടുത്തി.
ചുറ്റും വീടുകൾ ഉണ്ടെങ്കിലും നാട്ടുകാരുടെ അവസരോചിതമായ രക്ഷാ പ്രവർത്തനം മൂലം വീടുകളിലേക്ക് പടരാതെ തീ കെടുത്തി.ഉടൻ തന്നെ ഫയർഫോഴ്‌സും എത്തിയതിനാൽ വീടുകൾ സുരക്ഷിതമായി.വൈദ്യുതി ലൈനിൽ നിന്നും തീ പടർന്നതെന്നാണ് നാട്ടുകാരുടെ നിരീക്ഷണം.