Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ തിരുബാലസഖ്യം വാർഷികം നടത്തി



കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ തിരുബാലസഖ്യത്തിന്റെ വാർഷികം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. പ്രസിഡന്റ്‌ സിംജോ സിജു കോഴിക്കോട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. 


സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ  ഫാ. സ്കറിയ വേകത്താനം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, സിമി ഷിജു കട്ടക്കയം, ആൽഫി മുല്ലപ്പള്ളിൽ,ഷൈനി സണ്ണി വട്ടക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 



സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഫാ. സ്കറിയ വേകത്താനം സമ്മാനദാനം നിർവഹിച്ചു. 


സിയോണ സിജു കരിഞ്ഞാങ്കൽ, ജുവൽ ജിൻസ് മാതാളിപ്പാറയിൽ, ദീപ്തി ദിനൂപ് കുമ്മേനിയിൽ, ഐവിൻ ബിജു പള്ളിക്കുന്നേൽ, എഫ്രേം സെനീഷ് മനപ്പുറത്ത്, എൽവിൻ ഡെന്നി കൂനാനിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.












Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു