Hot Posts

6/recent/ticker-posts

സമസ്ത പ്രവാസി സെൽ സന്ദേശയാത്ര നാളെ ഈരാറ്റുപേട്ടയിൽ



സമസ്ത പ്രവാസി സെൽ (എസ്. പി.സി) സന്ദേശയാത്ര നാളെ ഈരാറ്റുപേട്ടയിൽ എത്തി ചേരും.രാവിലെ 10 ന് ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമ്മേളനം നടക്കും.



കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക,സാമുദായിക,ആത്മീയ രംഗത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയിൽ നവോത്ഥാന പ്രവർത്തനങ്ങൾക്ക് ധാർമ്മികമായ നേതൃത്വം നൽകിക്കൊണ്ട് നൂറാം വാർഷിക ത്തിലേക്ക് ജൈത്രയാത്ര നടത്തുന്ന  സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പരമോന്നത പരമാധികാര പണ്ഡിത സഭയായ കേന്ദ്ര മുശാവറയാണ് ഇതിൻ്റെ ഉന്നധികാര സമിതി.


കൂടാതെ അധ്യാപക-യുവജന വിദ്യാർത്ഥി സംഘടനകൾ, മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ, മഹല്ല് ഫെഡറേഷൻ, തുടങ്ങി 13  സംഘടനകളാണ് നിലവിൽ ഉണ്ടായിരുന്നത്. ഇപ്പോൾ സമസ്ത പ്രവാസി സെൽ എന്ന 14-ാമത് ഒരു സംഘടനകൂടി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു. 


പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പ് വരുത്തുക, പ്രവാസി ജനതയുടെ ക്ഷേമവും ഐശ്വര്യവും ഊട്ടി ഉറപ്പിക്കുക, പ്രവാസികളുടെ ആരോഗ്യരക്ഷക്കും ചികിത്സകൾക്കുമായി തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുടെ സഹകരണത്തോടെ പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കുക, പ്രവാസി സമൂഹത്തിൻ്റെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് ഗൈഡ് ലൈൻ നൽകുന്ന വിധം ഹെൽപ് ഡസ്ക് സ്ഥാപിക്കുക, പ്രയാസം അനുഭവിക്കുന്ന പ്രവാസി കുടുംബ ങ്ങൾക്ക് ജീവിതോപാധികൾ നൽകുക, സദാചാര നിഷ്ഠ  നില നിർത്തുന്നതിനുള്ള ബോധവൽകരണം നടത്തുക, 
പ്രവാസികളുടെ അവകാശങ്ങൾ അംഗീകരിക്കുക, തുടങ്ങിയ ലക്ഷ്യ ങ്ങൾ മുൻനിർത്തി പ്രവാസി സെൽ സംസ്ഥാന സംസ്ഥാന അധ്യക്ഷൻ ആദ്യശ്ശേരി ഹംസകുട്ടി മുസ് ലിയാർ ക്യാപ്റ്റനും സയ്യിദ് അബ്ദുല്ല കോയ തങ്ങൾ വൈസ് ക്യാപ്റ്റനും സംസ്ഥാന ജനറൽ സെക്രട്ടറി മാന്നാർ ഇസ്മാ ഈൽ കുഞ്ഞ് ഹാജി ഡയറക്ടറും മൂന്നിയൂർ ഹംസ ഹാജി 
അസിസ്റ്റൻറ് ഡയറക്ടറും മജീദ് പത്തിപ്പിരിയം കോഡിനേറ്ററായും കാസർഗോഡ് മുതൽ തിരുവതന്തപുരം വരെ സന്ദേശയാത്ര ആരംഭിച്ചിരിക്കുകയാണ്.


20 ന് കാസർഗോഡ് നിന്നാരംഭിച്ച സന്ദേശയാത്ര 27 ന് ബന്ധപ്പെട്ടവർക്ക് അവകാശപത്രിക സമപ്പർപ്പ ണത്തോടെയാടെയാണ് തിരുവനന്തപുരത്ത് സമാപിക്കുക.നാളെ രാവിലെ 10ന്  ഈരാറ്റുപേട്ടയിൽ എത്തിച്ചേരുന്ന യാത്രക്ക് വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഗംഭീര സ്വീകരണം നൽകും.


ഇതോടനുബന്ധിച്ച് മുഹ്യുദ്ധീൻ ബാഖവിയുടെ അധ്യക്ഷതയിൽ നക്കുന്ന യോഗം പ്രമുഖ പണ്ഡിതൻ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുൾ ഖാദർ ഹുദവി എറണാകുളം മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ ഭാരവാഹികളായ നസീർ കണ്ടത്തിൽ, ഇബ്റാഹീം ടി.പി ഷാജഹാൻ, മുഹമ്മദ് അലി അൽ കാശിഫി, റജി പട്ടേൽ, സമസ്ത നേതാക്കളായ കെ.എ ഷെരീഫ് കുട്ടി ഹാജി, പി.എ അൻവർ, സലിം, നസീർ,  ജലീൽ  പൂക്കുട്ടി,  പി. കെ നസീർ, എന്നിവർക്ക് പുറമേ ജാഥാ അംഗങ്ങളായ എ.കെ ആലിപ്പറമ്പ്, ഒ.എം ഷെരീഫ് ദാരിമി, പി.സി ഉമർ മൗലവി,ഇസ്മാ ഈൽ എടച്ചേരി, 
മാനു ഹാജി, ഇസ്മാ ഈൽ ചാലിയം, വി.കെ മുഹമ്മദ്  കണ്ണൂർ, അസീസ് പുള്ളാവൂർ, എന്നിവർ സംബന്ധിക്കും.


സമസ്ത സ്റ്റേറ്റ് കോർഡിനേറ്റർ ഒ.എം ഷെരീഫ് ദാരിമി,ടി.പി ഷാജഹാൻ, നസീർ കണ്ടത്തിൽ,  ജലീൽ പൂക്കുട്ടി, അഫ്സൽ വെള്ളൂ പ്പറമ്പിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.




Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി