Hot Posts

6/recent/ticker-posts

അധ്യാപകർക്ക് നിയമനാംഗീകാരം ഉറപ്പാക്കും- ജോസ് കെ മാണി എംപി



കോട്ടയം: അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 എന്ന രീതിയിൽ കണക്കാക്കി സംസ്ഥാനത്തെ സ്കൂളുകളിൽ ജോലിചെയ്യുന്ന മുഴുവൻ അധ്യാപകർക്കും ഇടതുമുന്നണി സർക്കാർ നിയമനാംഗീകാരം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. 


ആയിരക്കണക്കിന് അധ്യാപകരാണ് നിലവിൽ ശമ്പളമില്ലാതെ സ്കൂളുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഇവർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് വിദ്യാഭ്യാസ തലത്തിലേക്കുള്ള വലിയ പരിവർത്തനമാണ് ലോകത്ത് വിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. 




വിദ്യാർത്ഥികളെ ജീവിതമെന്തെന്ന് പഠിപ്പിക്കുന്നതിൽ നിന്നും അധ്യാപകരെ മാറ്റിനിർത്താനാവില്ല. സംസ്കാരം സ്വഭാവത്തിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രക്രിയ ക്ലാസ് മുറികളിൽ മാത്രമാണ് നടക്കുന്നത് ലോകനിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ മേഖലയെ മാറ്റുക എന്ന വെല്ലുവിളിയെ അതിജീവിച്ചെങ്കിൽ മാത്രമേ പ്ലസ് ടു കഴിഞ്ഞ് വിദേശപഠനമെന്ന ചിന്ത വിദ്യാർത്ഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും മാറുകയുള്ളൂവെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കെ എസ് എസ് സംസ്ഥാന സമ്മേളനം കോട്ടയം എം.റ്റി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഹൈടെക് സൗകര്യങ്ങളുള്ള സ്കൂൾ അന്തരീക്ഷമൊരുക്കി ലോകനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനാണ് സർക്കാർ പരിശ്രമികുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മികച്ച തയ്യാറെടുപ്പുകളുമായി ആത്മ വിശ്വാസത്തോടെ ഭാവി തിരഞ്ഞെടുക്കാൻ ഓരോ വിദ്യാർത്ഥിയെയും പ്രാപ്തമാക്കുന്ന മികച്ച പരിശീലനം നൽകുന്ന ഇടങ്ങളായി സ്ക്കൂളുകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.



പ്രസിഡന്റ് ടോബിൻ കെ. അലക്സിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, എം എൽ എ മാരായ ജോബ് മൈക്കിൾ എംഎൽഎ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സ്റ്റീഫൻ ജോർജ്, ജോസ് ടോം,ടോമി കെ. അലക്സ്, ബേബി ഉഴുത്തുവാൽ, പ്രൊഫ ലോപ്പസ് മാത്യു, പി.രാധാകൃഷ്ണ കുറുപ്പ്, ഷൈൻ ജോസ്, ജോർജ്കുട്ടി ജേക്കബ്ബ്, പോരുവഴി ബാലചന്ദ്രൻ, രാജൻ പൊഴിയൂർ, ജോബി കുളത്തറ, കെ.റ്റി. മെജോ, റെനിരാജ്, റോയി മുരിക്കോലി എന്നിവർ പ്രസംഗിച്ചു.










Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ