Hot Posts

6/recent/ticker-posts

ക്ഷേത്രത്തിൽ തിടമ്പേറ്റി റോബോട്ട് ആന




തൃശ്ശൂർ: ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ തിടമ്പേറ്റി.കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ  വൈദ്യുതിയിൽ പ്രവ‍ർത്തിക്കുന്ന ആനയെ ഒരു ക്ഷേത്രത്തിൽ നടയ്ക്കിരുത്തി തിടമ്പ് നൽകുന്നത്. 


‘പെറ്റ ഇന്ത്യ’ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. 


ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ അരങ്ങേറ്റം ഒരു കൗതുകകാഴ്ചയായിരുന്നു. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേർ ആനപ്പുറത്തേറി. 




പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ  മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി. 11 അടിയാണ് യന്ത്ര ആനയുടെ ഉയരം. 800 കിലോ ഭാരമുണ്ട്. അഞ്ച് ലക്ഷം രൂപയാണ്  നിർമ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാൻ സാധിക്കും. 













Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു