കൊച്ചി: കെസിബിസി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത 2022 - 2023 ലെ മികച്ച മദ്യ വിരുദ്ധ പ്രവർത്തകനായി ജോണി പിടിയത്ത് (തൃപ്പൂണിത്തുറ ഫൊറോന ) തിരഞ്ഞെടുക്കപ്പെട്ടു.
ഷൈബി പാപ്പച്ചൻ (മഞ്ഞപ്ര ഫൊറോന), എം.ഡി ലോനപ്പൻ (കൊരട്ടി ഫൊറോന ), കെ.വി ഷാ (വല്ലം ഫൊറോന ), ജോസ് പടയാട്ടി (അങ്കമാലി ബസിലീക്ക ), തോമസ് മറ്റപ്പിള്ളി (കാഞ്ഞൂർ ഫൊറോന ) എന്നിവർ ലഹരി വിരുദ്ധ സേനാനികളായി.
മാർച്ച് 25 ന് കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 9.30 ന് നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ അതിരൂപത വാർഷികവും, രജത ജൂബിലി വർഷ ഉദ്ഘാടനവും അവാർഡും വിതരണം ചെയ്യും. അതിരൂപത പ്രസിഡൻറ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും.
അഡിക്ഷൻ കൗൺസിലർ ജില്ല കോ-ഓർഡിനേറ്റർ ഷിബിൻ ഷാജി വർഗീസ് സെമിനാർ നയിക്കും. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി പെരുമായൻ മുഖ്യ സന്ദേശം നൽകും.
ഫാ.ജോർജ് നേരെവീട്ടിൽ, ഫാ. വർഗീസ് മുഴുത്തേറ്റ് അനുസ്മരണം സമിതി മുൻ പ്രസിഡന്റുമാരായ കെ.എ പൗലോസ്, ജോൺസൺ പാട്ടത്തിൽ എന്നിവർ നടത്തും. മദ്യ വിരുദ്ധ സമിതി മുൻ ഡയറക്ടറർമാരായ ഫാ.പോൾ കാരാച്ചിറ, ഫാ.ജോൺ അയനിയാടൻ, ഫാ.പോൾ ചുള്ളി, ഫാ.തോമസ് മങ്ങാട്ട് എന്നിവരെ ആദരിക്കുമെന്ന് അതി രൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.