Hot Posts

6/recent/ticker-posts

അംഗൻവാടിയോട് വീണ്ടും പക പോക്കലെന്ന് ആരോപണം



ഭരണങ്ങാനം : പ്രവിത്താനത്തെ വിവാദമായ അംഗനവാടി കെട്ടിടത്തിന് കൊടിയ ചൂടിലും  പഞ്ചായത്ത് അധികൃതർ വൈദ്യുതി കണക്ഷൻ നിഷേധിക്കുന്നതായി ആരോപണം. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും വനിതാ ശിശുക്ഷേമ വകുപ്പിൽ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 25000 രൂപയും ഉപയോഗിച്ച് ആകെ പന്ത്രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിൽ പുതിയ അംഗൻവാടി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.


കഴിഞ്ഞ ജനുവരി ഇരുപത്തിയൊൻപതാം തീയതി  തോമസ് ചാഴികാടൻ എംപി യാണ്  കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് രണ്ടുദിവസം മുൻപ് മാണി സി കാപ്പൻ എംഎൽഎയെ ക്കൊണ്ട് യുഡിഎഫ് നേതൃത്വത്തിൽ മറ്റൊരു ഉദ്ഘാടനവും നടത്തുകയുണ്ടായി. 


തോമസ് ചാഴികാടൻ ഉദ്ഘാടനത്തിന് എത്തുന്നതിന്റെ തലേന്ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന അംഗൻവാടിക്ക് സമീപമുള്ള പഞ്ചായത്ത് ഹാൾ അധികൃതർ താഴിട്ട് പൂട്ടിയത് അന്ന് ഏറെ വിവാദമായിരുന്നു. അതിനെതിരെ എൽഡിഎഫ് അധികൃതർക്ക് നൽകിയ പരാതി നിലനിൽക്കെയാണ് ഇപ്പോൾ അംഗൻവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കെഎസ്ഇബിക്ക് അപേക്ഷ നൽകാതെയും ഫണ്ട് അനുവദിക്കാതെയും പഞ്ചായത്ത് ഭരണനേതൃത്വം പക പോക്കൽ നടത്തുന്നതെന്നും പരാതിയുണ്ട്.



40 ഡിഗ്രി സെൽഷ്യസിനടുത്ത് ചൂടിൽ ഫാൻ പോലുമില്ലാതെ ക്ലാസ് മുറിയിൽ കുട്ടികൾ കഷ്ടപ്പെടുകയാണ് .വൈദ്യുതി കണക്ഷനായി പഞ്ചായത്തിൽ അംഗൻവാടി അധികൃതർ നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നെങ്കിലും ഭരണ നേതൃത്വമോ സെക്രട്ടറിയോ അതിൻമേൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. 



ഉദ്ഘാടന പ്രഹസനം നടത്തി നാട്ടുകാരുടെ മുമ്പിൽ സ്വയം അവഹേളിതരായതിന്റെ വിരോധം തീർക്കാനാണ് വൈദ്യുതി കണക്ഷന് വേണ്ട നടപടി സ്വീകരിക്കാത്തതെന്ന് എൽഡിഎഫ് ആരോപിച്ചു. പഞ്ചായത്ത് അധികൃതരുടെ ധിക്കാരപരമായ നടപടിക്കെതിരെ മേലധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പി റ്റി എ ഭാരവാഹികൾ.








Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു