Hot Posts

6/recent/ticker-posts

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്ക് നഗരസഭാ കൗൺസിലർ ഉടമയ്ക്ക് കൈമാറി



പാലാ: പോലീസിൽ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിൻ്റെ ഉടമയെ കണ്ടെത്തി കൈമാറി. 


പാലാ നഗരസഭാ കൊച്ചിടപ്പാടി എട്ടാം വാർഡ് കൗൺസിലർ സിജി ടോണിയാണ് ഉടമ വാഴൂർ തൂങ്കുഴിയിൽ ജസ്റ്റിൻ ടി കുരുവിളയ്ക്ക് വാഹനം കൈമാറിയത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പൊൻകുന്നം പോലീസിൽ പരാതി നൽകിയിരുന്നതിനാൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ എസ് നിഷാന്ത്, മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിജി ടോണി ഉടമയ്ക്ക് ബൈക്ക് കൈമാറിയത്. 



ബൈക്ക് മോഷണം പോയത് സംബന്ധിച്ച് കേസെടുക്കാത്ത സാഹചര്യത്തിൽ മറ്റു നടപടി ക്രമങ്ങൾ ഇല്ലാതെ തന്നെ ബൈക്ക് ഉടമയ്ക്ക് തിരിച്ചു കിട്ടി.



ഈ മാസം 3ന് രാത്രി പൊൻകുന്നത്ത് പാഴ്സൽ വാങ്ങാൻ ഉടമ കടയിൽ കയറിയ സമയത്താണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. ഇതേത്തുടർന്ന് പൊൻകുന്നം പോലീസിൽ ഉടമ പരാതിയും നൽകി.


പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ മൂന്നാനി ഭാഗത്ത് നഗരസഭാ കൗൺസിലർ സിജി ടോണിയുടെ വീടിൻ്റെ എതിർവശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ  KL33 K5434 ഹീറോ ഗ്ലാമർ ബൈക്ക് കണ്ടെത്തിയത്. രണ്ടു ദിവസമായി അതേ നിലയിൽ ബൈക്ക് തുടരുന്നത് ശ്രദ്ധിച്ച സിജി പാലാ പോലീസിൽ പലതവണ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടാകാതെ വന്നു.


പത്തു ദിവസം പിന്നിട്ടപ്പോൾ വിവരം മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനെ വിവരമറിയിച്ചു. എബി ഉടൻ തന്നെ  ഉടമയുടെ ഫോൺ നമ്പരും വിലാസവും കണ്ടെത്തി നൽകി. തുടർന്നു സിജി ഇദ്ദേഹത്തെ വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയതാണെന്ന് അറിയുന്നത്. തുടർന്നാണ് ഉടമ ജസ്റ്റിൻ ഇന്നലെ പോലീസ് ഉദ്യോഗസ്ഥരുമായി എത്തി ബൈക്ക് ഏറ്റുവാങ്ങിയത്.







Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു