ഭാരതീയ ജനത പാർട്ടി കടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എലിവാലിയിൽ സംഘടിപ്പിച്ച പ്രവർത്തക കുടുംബ സദസ്സ് ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ പുതുതായി പാർട്ടിയിലേക്ക് വന്ന പ്രവർത്തകരെ സ്വീകരിച്ചു.
കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരി, ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, സംസ്ഥാന സമിതിയംഗം സോമൻ തച്ചേട്ട്, ന്യൂനപക്ഷ മോർച്ച ദേശീയസമിതിയംഗം സുമിത് ജോർജ്, പാലാ മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ നീലൂർ, നന്ദകുമാർ, ജെയിംസ് മാത്യു, റോജൻ ജോർജ്, എൻ കെ രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. സാംകുമാർ, ചന്ദ്രൻ കവളംമാക്കൽ, ജെയ്സൺ അറക്കാമഠം, വിഷ്ണു എസ് തെക്കൻ, സാജൻ കടനാട് തുടങ്ങിയവർ നേതൃത്വം നൽകി.